ചിറയിൻകീഴ്: അങ്കണവാടികളിൽ ഓൺലൈൻ പഠന സൗകര്യം ഒരുക്കുന്നതിന്റെ ചിറയിൻകീഴ് മണ്ഡലതല ഉദ്ഘാടനം മന്ത്രി രവീന്ദ്രനാഥ് ഓൺലൈനായി നിർവഹിച്ചു. മംഗലപുരം ഊരൂട്ടുകോണം അങ്കണവാടിയിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ വി.ശശി അദ്ധ്യക്ഷത വഹിച്ചു, മംഗലാപുരം പഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു സ്വാഗതം പറഞ്ഞു. മംഗലുപരം ഷാഫി,മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി തോന്നയ്ക്കൽ രാജേന്ദ്രൻ ,സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി മുരുക്കുംപുഴ സുനിൽ എന്നിവർ സംസാരിച്ചു.
ചിറയിൻകീഴ് മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലായി പ്രവർത്തിക്കുന്ന അങ്കണവാടി, ഗ്രന്ഥശാല, പൊതുമന്ദിരം എന്നിവിടങ്ങളിൽ 259 ടി.വി സെറ്റുകളാണ് സ്ഥാപിക്കുന്നത്. കെ. എസ്.എഫ്.ഇ യുടെയും എം.എൽ.എ ഫണ്ടും ഉപയോഗിച്ചാണ് നടപ്പാക്കുന്നത്. ഇതിനായി എട്ട് ലക്ഷത്തി എഴുപത്തി എട്ടായിരത്തി അഞ്ഞൂറ് രൂപ എം.എൽ.എ ഫണ്ടിൽ നിന്ന് നൽകി. പാവപ്പെട്ട കുടുംബങ്ങളിലെ രണ്ടായിരത്തോളം വിദ്യാർത്ഥികൾക്ക് ഇതുമുഖേന പഠന സൗകര്യം ഉറപ്പാകും.