നെയ്യാറ്റിൻകര: ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഒരാഴ്ചയായി അടച്ചിട്ടിരുന്ന വാട്ടർ അതോറിട്ടി ഓഫീസ് ശുചീകരിക്കാനായി വാർഡ് കൗൺസിലർ ഗ്രാമം പ്രവീണെത്തി. കഴിഞ്ഞ ഒരാഴ്ചയായി ഓഫീസ് അടച്ചിട്ടിരിക്കുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് ഓഫീസിലെ ജീവനക്കാരന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സഹപ്രവർത്തകർ സ്വയം നിരീക്ഷണത്തിൽ പോയി. ജീവനക്കാരില്ലാത്തതിനാൽ കഴിഞ്ഞ ഒരാഴ്ചയായി ജലവിതരണം ഭാഗീകമായിരുന്നു. ഇതോടെ ടൗണിലെ ഉയർന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ വെള്ളമില്ലാതെ വലഞ്ഞു. ഇതോടെയാണ് വാർഡ് കൗൺസിലർ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട ശേഷം സ്വയം ശുചീകരണം ഏറ്റെടുത്ത് ഓഫീസ് പ്രവർത്തന സജ്ജമാക്കിയത്.