വെള്ളറട: കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് ചികിത്സാ കേന്ദ്രം ആരംഭിച്ചു.
ആശുപത്രി കാമ്പസിനു പുറത്തായി സജ്ജീകരിച്ച ചികിത്സാ കേന്ദ്രത്തിന്റെ ഉദ്ഘാടനം സി.കെ. ഹരീന്ദ്രൻ എം.എൽ.എ നിർവഹിച്ചു. മെഡിക്കൽ കോളേജ് ഡയറക്ടർ ബെനറ്റ് എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സാംസൺ നേശയ്യ, മെഡിക്കൽ സൂപ്രണ്ട് എസ്. ബാബുരാജ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.എസ്. അരുൺ, ഡോ.പി. സ്റ്റാൻലി ജോൺസ്, ഡോ. വത്സല, റവ. ടി. ദേവപ്രസാദ് തുടങ്ങിയവർ പങ്കെടുത്തു. വെന്റിലേറ്റർ സൗകര്യം, ഓപ്പറേഷൻ തിയേറ്റർ, ഐ.സി.യു തുടങ്ങിയവ കേന്ദ്രത്തിൽ ക്രമീകരിച്ചിട്ടുണ്ട്. ജനറൽ വാർഡിലും പേ വാർഡിലും സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള പ്രത്യേക പാക്കേജാണ് നടപ്പാക്കുന്നത്. റാപ്പിഡ് ആന്റിജൻ ടെസ്റ്റും ആരംഭിച്ചു. ആശുപത്രിയിലെ ആരോഗ്യ ആശ്വാസ ആനുകൂല്യ പദ്ധതിയിൽ അംഗത്വമുള്ളവർക്ക് പ്രത്യേക ആനുകൂല്യങ്ങളും നൽകുമെന്ന് അധികൃതർ അറിയിച്ചു.