തിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള അപേക്ഷാസമർപ്പണം 25 വരെ ദീർഘിപ്പിച്ചു.
തീയതി നീട്ടിയതോടെ അലോട്ട്മെന്റ് ഷെഡ്യൂളിലും മാറ്റം വരുത്തിയിട്ടുണ്ട്. 24ന് പ്രസിദ്ധീകരിക്കാനിരുന്ന ട്രയൽ അലോട്ട്‌മെന്റ് സെപ്തംബർ അഞ്ചിനും ആദ്യ അലോട്ട്‌മെന്റ് 15നും പ്രസിദ്ധീകരിക്കും. 4.75 ലക്ഷം പേരാണ് പ്ലസ് വൺ പ്രവേശനത്തിന് ഇന്നലെ വരെ അപേക്ഷിച്ചിട്ടുള്ളത്.