വെള്ളറട: മലയോര ഗ്രാമപഞ്ചായത്തുകളിൽ കൊവിഡ് രോഗികൾ വർദ്ധിക്കുന്നു . വെള്ളറട , കുന്നത്തുകാൽ, അമ്പൂരി, ആര്യങ്കോട്, ഒറ്റശേഖരമംഗലം പഞ്ചായത്തുകളിൽ നടത്തിയ ആന്റിജൻ പരിശോധനയിൽ കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം കൂടുകയാണ്. ഒറ്റശേഖമംഗലം പഞ്ചായത്തിലെ പൂഴനാട് നടത്തിയ പരിശോധനയിൽ 7 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വട്ടപ്പറമ്പ് 3, കുന്നനാട് 3, ആലച്ചക്കോണം 1, ആര്യങ്കോട് ഗ്രാമപഞ്ചായത്തിലെ ചെമ്പൂര് നടത്തിയ പരിശോധനയിൽ എട്ടുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കാവല്ലൂർ 2, കീഴാറൂർ 3, മഞ്ചംകോട് ഒരു കുടുംബത്തിലെ 3 പേർ, അമ്പൂരി ഗ്രാമപഞ്ചായത്തിൽ കുടപ്പനമൂട്ടിലെ രണ്ടുപേർക്ക് സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചിറ്റുണ്ട്. കുന്നത്തുകാൽ പഞ്ചായത്തിലെ കാരക്കോണത്ത് നടത്തിയ ആന്റിജൻ പരിശോധനയിൽ എട്ടു പേർക്കാണ് പോസിറ്റീവായത്. കൈവൻകാല 4, കുന്നത്തുകാൽ 1, ചാവടി 1, നാറാണി 2, വെള്ളറട കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നടത്തിയ പരിശോധനയിൽ പത്തുപേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഗ്രാമപഞ്ചായത്തിലെ രണ്ടുജീവനക്കാരും വെള്ളറട പൊലീസ് സ്റ്റേഷനിലെ ഒരു പൊലീസുകാരനും ഇതിൽ ഉൾപ്പെടും. ഗ്രാമപഞ്ചായത്തിലെ ജീവനക്കാർക്ക് കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് പഞ്ചായത്ത് ഓഫീസ് താൽക്കാലികമായി അടച്ചു. ജീവനക്കാരെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു.ഇനി അണുവിമുക്തമാക്കിയ ശേഷം മാത്രമേ തുറക്കുകയുള്ളു. മണത്തോട്ടം 2, കോവില്ലൂർ 2, പനച്ചമൂട് 1, കരിക്കാമൻകോട് 1, പഞ്ചാകുഴി 1, കൊല്ലയിൽ പഞ്ചായത്ത് 1, ആര്യങ്കോട്1, അമ്പൂരി 1 വെള്ളറടയിൽ നടത്തിയ പരിശോധനയിൽ പോസിറ്റീവായത്.