ahammedunni

നെടുമ്പാശേരി: കൊവിഡ് ബാധിച്ച് കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുന്നുകര തെക്കെ അടുവാശേരി പീടികപ്പറമ്പിൽ അഹമ്മദുണ്ണി (69) മരിച്ചു. രോഗത്തിന്റെ ഉറവിടം വ്യക്തമായിട്ടില്ല.

തിങ്കളാഴ്ച വൈകിട്ട് കലശലായ കഫക്കെട്ട് ഉണ്ടായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് കൊവിഡ് കണ്ടെത്തിയത്. പിന്നീട് കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു.

ഭാര്യ: ഫാത്തിമ. മക്കൾ: അനീഷ്, അൻസാർ, അബീന. മരുമക്കൾ: റംല, ആയിഷ തസ്‌നി, കബീർ.