മുരുക്കുംപുഴ: മുരുക്കുംപുഴ ലയൺസ് ക്ലബിന്റെയും മുരുക്കുംപുഴ കൾച്ചറൽ ഓർഗനൈസേഷൻ ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിൽ ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്ക് സൗജന്യമായി ടിവി നൽകുന്ന പരിപാടിക്ക് തുടക്കം കുറിച്ചു. മംഗലപുരം പഞ്ചായത്തിലെ പാട്ടത്തിൽ ഗവ. എൽ.പി സ്കൂളിലെ അഭിരാമി, അഭിജിത് എന്നീ കുട്ടികൾക്ക് അൽഫാസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടർ ലയൺ ഷിബു അബൂബക്കർ ടിവി നൽകി ഉദ്ഘാടനം ചെയ്തു. ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് പി.ആർ കോഓർഡിനേറ്ററും മുരുക്കുംപുഴ കൾചറൽ ഓർഗനൈസേഷൻ ലൈബ്രറി പ്രസിഡന്റുമായ എം.ജെ.എഫ് ലയൺ എ.കെ. ഷാനവാസ് മുഖ്യപ്രഭാഷണം നടത്തി. മുരുക്കുംപുഴ ലയൺസ് ക്ലബ് പ്രസിഡന്റ് ലയൺ അബ്ദുൽ വാഹിദിന്റെ അദ്ധ്യക്ഷതയിൽ കെ.എസ്. അജിത്കുമാർ, ലയൺ ഷാജിഖാൻ, താലൂക്ക് ലൈബ്രറി കൗൺസിലംഗം അജയൻ, സ്കൂൾ ഹെഡ്മിസ്ട്രസ് ബീന, അരുണോദയൻ, സുനിൽകുമാർ, മംഗലപുരം മൻസൂർ, ജോർജ് ഫെർണാണ്ടസ് എന്നിവർ സംസാരിച്ചു.