വർക്കല:ശുചിത്വകേരളം സാക്ഷാത്ക്കാരത്തിന്റെ ഭാഗമായി ചെമ്മരുതി ഗ്രാമപഞ്ചായത്ത് ശുചിത്വ പദവി പ്രഖ്യാപനം നടത്തി.സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ച് ഖരമാലിന്യം സ്രോതസിൽ വേർതിരിക്കാനും വീടുകളും സ്ഥാപനങ്ങളും ഓഫീസുകളും പൊതു നിരത്തുകളും ശുചിയായി സംരക്ഷിക്കുവാനും നടപടി ആവിഷ്കരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഇക്ബാലിന്റെ അദ്ധ്യക്ഷതയിൽ പ്രസിഡന്റ് എ.എച്ച്.സലിമാണ് ശുചിത്വ പദവി പ്രഖ്യാപനം നടത്തിയത്.സെക്രട്ടറി വി.സുപിൻ,​സി.ഡി.എസ് ചെയർപേഴ്സൺ ബേബിസേനൻ തുടങ്ങിയവർ സംസാരിച്ചു.