നെടുമങ്ങാട് : നെടുമങ്ങാടിന്റെ സ്വന്തം കവി എ.അയ്യപ്പന്റെ ഓർമ്മയ്ക്കായി നെടുമങ്ങാട് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിന് മുന്നിൽ മാനവീയം വീഥി മാതൃകയിൽ നഗരസഭ സജ്ജമാക്കിയ അയ്യപ്പൻ സ്മാരകവീഥിയും ടൗൺ എൽ.പി സ്കൂളിലെ പുതിയ കെട്ടിടവും വിദ്യാലയങ്ങളുടെ പൊതുകമാനവും മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇന്ന് വൈകിട്ട് 3ന് ഉദ്‌ഘാടനം ചെയ്യുമെന്ന് നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവനും വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.ആർ സുരേഷ്‌കുമാറും അറിയിച്ചു. അകാലത്തിൽ പൊലിഞ്ഞ അഖിലയുടെ മകനു ലൈഫ്‌മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭ നിർമ്മിച്ച വീടിന്റെ താക്കോൽ ദാനവും മന്ത്രി നിർവഹിക്കും.സി.ദിവാകരന്റെ അദ്ധ്യക്ഷതയിൽ അടൂർ പ്രകാശ് എം.പി മുഖ്യ പ്രഭാഷണം നടത്തും.