nirvahikkunnu

കല്ലമ്പലം :ഞാൻ ഒരു കൊവിഡ് യോദ്ധാവ്’ എന്ന പേരിൽ കേരളാപൊലീസ് നടപ്പിലാക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള സംസ്ഥാന തല ഉപന്യാസ മത്സരത്തിന്റെ കല്ലമ്പലം – വർക്കല ഏര്യാതല മത്സരത്തിന്റെ ഓൺലൈൻ ഉദ്ഘാടനം കെ.ടി.സി.ടി ഹയർസെക്കൻഡറി സ്കൂളിൽ കല്ലമ്പലം പൊലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ ഫറോസ് നിർവഹിച്ചു.കെ.ടി.സി.ടി ചെയർമാൻ പി.ജെ നഹാസ് അദ്ധ്യക്ഷത വഹിച്ചു.മികച്ച ഉപന്യാസങ്ങൾക്ക് കേരളാ പൊലിസിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഒപ്പോടുകൂടിയ മെരിറ്റ് സർട്ടിഫിക്കറ്റുകൾ വിദ്യാർഥികൾക്ക് ലഭിക്കും.കെ.ടി.സി.ടി സ്കൂൾ സീനിയർ പ്രിൻസിപ്പൽ എസ്.സഞ്ജീവ്,പ്രിൻസിപ്പൽമാരായ എം.എൻ.മീര, എം.എസ്.ബിജോയി,കൺവീനർ ഇ.ഫസിലുദ്ദീൻ,വൈസ് പ്രിൻസിപ്പൽമാരായ ബി.ആർ.ബിന്ദു,ഗിരിജാ രാമചന്ദ്രൻ, ഡി.എസ്.ബിന്ദു,പി.ആർ.ഒമാരായ ഫാജിദാബീവി,എഫ്.സബിന,ഫൗസിയ,വലിയവിളസമീർ,എസ്.ഷാജീം,എം.സമീർ തുടങ്ങിയവർ പങ്കെടുത്തു.