general

ബാലരാമപുരം: കൊവിഡ് കേസുകൾ വർദ്ധിച്ചുവരുന്ന ബാലരാമപുരത്ത് സുരക്ഷാനിർദ്ദേശങ്ങൾ നൽകി ഡി.ഐ.ജി സജ്ഞയ്കുമാർ. ബാലരാമപുരം ശാലിഗോത്രത്തെരുവിൽ കണ്ടെയ്ൻമെന്റ് സോണിലെ ഓരോ വീടുകളും അദ്ദേഹം സന്ദർശിക്കുകയും നെയ്ത്തുശാലകളിലെത്തി നെയ്ത്തുകാർക്ക് സുരക്ഷാനിർദ്ദേശങ്ങൾ നൽകി സൗഹൃദം പങ്കുവച്ചു. പൊലീസിന്റെ ഭാഗത്ത് നിന്നുള്ള പ്രവർത്തനങ്ങളെക്കുറിച്ചുള്ള പരാതികളും ചോദിച്ചറിഞ്ഞു. മാസ്ക് ധരിക്കുന്നതും സാനിറ്റൈസർ ഉപയോഗത്തെക്കുറിച്ചും നാട്ടുകാരെയും വ്യാപാരികളെയും ബോധവത്കരിച്ചു. ഓണനാളുകളിലെ തിരക്ക് നിയന്ത്രിക്കാൻ വേണ്ട നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നും അദ്ദേഹം പൊലീസിന് നിർദ്ദേശം നൽകി. ശാലിഗോത്രത്തെരുവിലെ മുതിർന്ന നെയ്ത്തുകാരൻ മോഹനോട് കുശലം പറയുകയും തൊഴിൽ മേഖലയിൽ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും മനസ്സിലാക്കിയാണ് ഡി.ഐ.ജി മടങ്ങിയത്. ഡി.ഐ.ജിക്കൊപ്പം റൂറൽ എസ്.പി അശോക്,അഡീഷണൽ എസ്.പി.ബിജുമോൻ,​ഡി.വൈ.എസ്.പി മരിയാ പ്രമോദ്,​ സഹീർ,​ സി.ഐ ജി.ബിനു,​ എസ്.ഐ വിനോദ് കുമാർ എന്നിവർ ഒപ്പമുണ്ടായിരുന്നു