നെടുമങ്ങാട് :പുത്തൻപാലത്ത് സ്റ്റേറ്റ് ഹൈവേയോട് ചേർന്ന് പുറമ്പോക്ക് ഭൂമി ഇടിച്ചു നിരത്തിയുള്ള അനധികൃത നിർമ്മാണം നെടുമങ്ങാട് തഹസിൽദാർ എം.കെ.അനിൽകുമാറിന്റെ നിർദേശാനുസരണം റവന്യു ഉദ്യോഗസ്ഥർ തടഞ്ഞു. റോഡ് നവീകരണത്തിന്റെ ഭാഗമായി പുത്തൻപാലം ജംഗ്ഷനിലെ വസ്തു റവന്യു റീ-സർവേ വിഭാഗം ഒരു മാസം മുമ്പ് അളന്നു തിട്ടപ്പെടുത്തിയിരുന്നു.അളന്നു തിരിച്ച സർക്കാർ ഭൂമിയിലാണ് കഴിഞ്ഞ ദിവസം നിർമ്മാണം ആരംഭിച്ചത്.പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് സ്ഥലം ഇടിച്ചു നിരത്തിയതെന്ന് ആക്ഷേപമുണ്ട്.ഇതേപ്പറ്റി അന്വേഷിക്കണമെന്ന് പ്രാദേശിക സി.പി.എം പ്രവർത്തകർ ആവശ്യപ്പെട്ടു.