കല്ലമ്പലം: ബന്ധുവായ പെൺകുട്ടിയെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ടു പോയി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ഇടവ വെറ്റക്കട സജിത മൻസിലിൽ മുഹമ്മദ് ഷഹാസ് (23) ആണ് അറസ്റ്റിലായത്. സംരക്ഷിച്ചുകൊള്ളാമെന്ന ഉറപ്പിൽ പെൺകുട്ടിയെ വിളിച്ചിറക്കിയ ഷഹാസ് സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകാതെ, സുഹൃത്തിന്റെ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിലാണ് അറസ്റ്റ്. ആറ്റിങ്ങൽ ഡി. വൈ. എസ്. പി എസ്.വൈ സുരേഷിന്റെ നിർദ്ദേശാനുസരണം കല്ലമ്പലം ഇൻസ്പെക്ടർ ഐ. ഫറോസ്, സബ് ഇൻസ്പെക്ടർ ​ഗം​ഗാപ്രസാദ്, എ. എസ്. ഐ സുനിൽകുമാർ എന്നിവരാണ് പ്രതിയെ അറസ്റ്റുചെയ്തത്