photo

വിതുര: വീട്ടിൽ വ്യാജചാരായം നിർമ്മിച്ചയാൾ അറസ്റ്റിൽ. തൊളിക്കോട് മുക്കുവൻതോട് പണ്ടാരവിളാകം വീട്ടിൽ അജീഷ് (35) ആണ് അറസ്റ്റിലായത്. അജീഷ് ഭാര്യയെ മർദ്ദിക്കുന്നതായി സമീപവാസികൾ അറിയിച്ചതിനെത്തുടർന്നാണ് പൊലീസ് വീട്ടിലെത്തിയത്. ചാരായം വാറ്റിലേർപ്പെട്ടിരുന്ന പ്രതി പൊലീസിനെ കണ്ടതോടെ ഓടി രക്ഷപ്പെട്ടു. ഭാര്യ നൽകിയ വിവരത്തെത്തുടർന്ന് കരകുളത്തുള്ള ഒരു സ്ത്രീയുടെ വീട്ടിൽ നിന്ന് പ്രതിയെ പിന്നീട് പിടികൂടുകയായിരുന്നു. വിതുര ഇൻസ്പെക്ടർ എസ്. ശ്രീജിത്ത്, എസ്.ഐ എസ്.എൽ. സുധീഷ്, സി.പി.ഒ മാരായ നിതിൻ, ബൈജു, പ്രദീപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.