തിരുവനന്തപുരം: ചിങ്ങമാസ പൂജ പൂർത്തിയാക്കി ശബരിമല ക്ഷേത്രം നാളെ അടയ്ക്കും. പുലർച്ചെ 5 ന് നിർമാല്യവും അഭിഷേകവും. മണ്ഡപത്തിൽ തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാർമ്മികത്വത്തിൽ ഗണപതി ഹോമം. 7.30 ന് ഉഷഃപൂജ. 9.30 ന് ഉച്ചപൂജ, 10 ന് നട അടയ്ക്കും.വൈകിട്ട് 5 ന് നട തുറക്കും. 6.30ന് ദീപാരാധന. 7 ന് അത്താഴപൂജ, 7.30 ന് നട അടയ്ക്കും. ഓണനാളുകളിലെ പൂജകൾക്കായി 29 ന് വൈകിട്ട് 5 ന് തുറക്കും. 30 ന് ഉത്രാടപൂജ, 31 ന് തിരുവോണ പൂജ, സെപ്തംബർ 1ന് അവിട്ടം, 2 ന് ചതയം പൂജകൾ. രാത്രി 7.30 ന് നട അടയ്ക്കും.