covid

തിരുവനന്തപുരം: ജില്ലയിൽ ഇന്നലെ 429 പേർക്ക് രോഗം സ്ഥിരീകരിച്ചു. എട്ട് മരണവും ഇന്നലെ ഔദ്യോഗികമായി സ്ഥിരീകരിച്ചു. വെട്ടൂർ സ്വദേശി മഹദ് (48), വെള്ളുമണ്ണടി സ്വദേശി ബഷീർ (44), മെഡിക്കൽ കോളേജ് നവരംഗം ലെയിൻ സ്വദേശി രാജൻ (84), കവടിയാർ സ്വദേശി കൃഷ്ണൻകുട്ടി നായ‌ർ (73), വള്ളക്കടവ് സ്വദേശി ലോറൻസ് (69), നെയ്യാറ്റിൻകര സ്വദേശി മോഹനകുമാരൻ നായ‌ർ (58), പുതുക്കുറിച്ചി സ്വദേശി മേ‌ർഷലി (75), പൂജപ്പുര സ്വദേശി മണികണ്ഠൻ (72) എന്നിവരുടെ മരണമാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്നലെ രോഗബാധിതരായവരിൽ 379 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗമുണ്ടായത്. ഉറവിടമറിയാത്ത 14 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏഴ് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയവരാണ്. വീട്ടുനിരീക്ഷണത്തിൽ കഴിഞ്ഞ 21 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. 21 ആരോഗ്യപ്രവർത്തകരും രോഗബാധിതരായി. പൂജപ്പുര സെൻട്രൽ ജയിലിൽ രണ്ട് പേർക്കും സബ് ജയിലിൽ ഒരാൾക്ക് കൂടിയും രോഗബാധയുണ്ടായിട്ടുണ്ട്. ജില്ലയിൽ തുടർച്ചയായ അഞ്ചാം ദിവസമാണ് രോഗബാധിതരുടെ എണ്ണം 400 കവിയുന്നത്. 230 പേർ ഇന്നലെ രോഗമുക്തരായി. ഇന്നലെ 1992 പേർ കൂടി നിരീക്ഷണത്തിലായി. 491 പേരെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

നിരീക്ഷണത്തിലുള്ളവർ - 24,213
വീടുകളിൽ - 20,374
ആശുപത്രികളിൽ - 3,088
കൊവിഡ് കെയർ സെന്ററുകളിൽ - 751
പുതുതായി നിരീക്ഷണത്തിലായവർ - 1,992

ഡിസ്ചാർജ് ചെയ്തവർ - 221