ivin

ചാത്തന്നൂർ: വാഹനാപകടത്തിൽപ്പെട്ട യുവാവിനെ ഇത്തിക്കരയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചാത്തന്നൂർ കോയിപ്പാട് ശ്രീവിലാസത്തിൽ വിജയന്റെ മകൻ ഐവിനെയാണ് (32) പള്ളിയ്ക്കമണ്ണടി പാലത്തിന് സമീപം ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

പൊലീസ് പറയുന്നത്: 18ന് രാവിലെ പത്തരയോടെ വീട്ടിൽ നിന്ന് കാറുമായി കടയിൽ പോകാനിറങ്ങിയ ഐവിന്റെ കാർ കുമ്മലൂരിൽ വച്ച് മതിലിൽ ഇടിച്ചിരുന്നു. വിവരം വീട്ടിലേക്ക് ഫോൺ വിളിച്ച് അറിയിച്ചു. വീട്ടുകാർ തിരികെ വിളിച്ചപ്പോൾ ഫോണെടുക്കാതിരിക്കുകയും ഫോൺ സ്വിച്ച് ഒഫ് ആവുകയുമായിരുന്നു. ഇന്നലെ രാവിലെ 8 ഓടെ പള്ളിക്കമണ്ണടി കടവിന് സമീപമാണ് ജഡം കണ്ടത്.