തിരുവനന്തപുരം: ഗൾഫ് നാടുകളിൽ കുടുങ്ങിയ പ്രവാസികളെ ഇന്ത്യയിലെത്തിക്കാൻ എമിറേറ്റ്സ് സർവീസുകൾ ആരംഭിച്ചു. ഇന്നലെ ആരംഭിച്ച സർവീസ് 31വരെയുണ്ടാകും. ബംഗളൂരു, കൊച്ചി, ഡൽഹി, മുംബയ്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും തിരിച്ചുമാണ് സർവീസ്. 22, 24, 27, 29,31 തീയതികളിൽ കൊച്ചിയിലേക്കും 26ന് തിരുവനന്തപുരത്തേക്കും സർവീസ് നടത്തും. യു.എ.ഇയിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാരെ മാത്രമേ ഇങ്ങോട്ടുള്ള വിമാനങ്ങളിൽ കയറ്റൂ. തിരിച്ചുള്ളവയിൽ യു.എ.ഇ പൗരന്മാർക്കും യു.എ.ഇയിയുടെ മുൻകൂർ അനുമതി നേടിയ അവിടത്തെ താമസക്കാർക്കും സീറ്റുണ്ടാവും. കൊച്ചിയിൽ നിന്നുള്ള വിമാനം ഇന്നും 23, 25 ,28, 30 തീയതികളിലും തിരുവനന്തപുരത്ത് നിന്നുള്ളത് 27നും യാത്ര തിരിക്കും. കൂടുതൽ വിവരങ്ങൾക്ക് emirates.com.