vatt

നിലമ്പൂർ: വൈലാശ്ശേരി കുറുവൻ പുഴയുടെ തീരത്ത് കുഴികുത്തി പ്ലാസ്റ്റിക് ഷീറ്റിൽ സൂക്ഷിച്ച 200 ലിറ്ററോളം വാഷ് കണ്ടെത്തി. കുഴി കാണാതിരിക്കാൻ കുഴിക്കു മുകളിൽ മുള ഉപയോഗിച്ച് അടച്ച് പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് മൂടിയിരുന്നു. ലഭിച്ച സൂചനകളനുസരിച്ച് പ്രതികളെ സംബന്ധിച്ച് അന്വേഷണം നടത്തും. പ്രിവന്റീവ് ഓഫീസർ സുരേഷ്ബാബു, സിവിൽ എക്‌സൈസ് ഓഫീസർ കെ.എ.അനീഷ്, സി.ടി.ഹഷീക്ക് , ഡ്രൈവർ കെ.പ്രദീപ് കുമാർ എന്നിവരാണ് സ്‌ട്രൈക്കിംഗ് സംഘത്തിലുണ്ടായിരുന്നത്.