abdul-jaleel

പെരിന്തൽമണ്ണ: മാനത്തുമംഗലം ബൈപാസിൽ വച്ച് സ്ത്രീയുടെ സ്വർണമാല പൊട്ടിച്ചെടുത്ത് കാറിൽ രക്ഷപ്പെട്ട യുവാവ് അറസ്റ്റിൽ. പരിയാപുരം സ്വദേശി തെക്കേവളപ്പിൽ വീട്ടിൽ അബ്ദുൾ ജലീൽ (28) ആണ് പിടിയിലായത് .
ഇന്നലെ രാവിലെ പെരിന്തൽമണ്ണ മാനത്തുമംഗലം ബൈപാസിനു സമീപത്തുള്ള തോട്ടിൽ തുണി അലക്കുകയായിരുന്ന പെരിന്തൽമണ്ണ കക്കൂത്ത് സ്വദേശിനിയുടെ മാലയാണ് പൊട്ടിച്ചെടുത്തത്. പ്രതി കാർ കഴുകാൻ വെള്ളമെടുക്കാനെന്ന വ്യാജേന തോട്ടിലിറങ്ങി സ്ത്രീയുടെ മാല പൊട്ടിച്ചെടുത്ത് രക്ഷപ്പെടുകയായിരുന്നു. സിസി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പുത്തനങ്ങാടിയിൽ വച്ച് പ്രതിയെ കസ്റ്റഡിയിലെ​ടു​ക്കു​ക​യാ​യി​രുന്നു. കഴിഞ്ഞ ദിവസം വളയം മൂച്ചിയിൽ വച്ചും അങ്ങാടിപ്പുറത്ത് വച്ചും നടന്ന മാല പൊട്ടിക്കൽ കേസുകളിലെ പ്രതികളെയും ചുരുങ്ങിയ സമയത്തിനുളളിൽ പിടികൂടാൻ അന്വേഷണ സംഘത്തിന് സാധിച്ചിരുന്നു.

പെരിന്തൽ​മ​ണ്ണ ഇ​ൻ​സ്‌​പെ​ക്ടർ സി.കെ. നാസർ, എസ്.ഐ സി.കെ.നൗഷാദ്, എ.എ​സ്‌.ഐമാരായ അബ്ദുൾസലീം, ഷാജഹാൻ, സി.പി.ഒമാരായ ഷക്കീൽ സജീർ,
മിഥുൻ, വിജേഷ്, സലീന എന്നി​വരും സംഘത്തിലുണ്ടായി​രുന്നു.