prathikal

പരപ്പനങ്ങാടി: ഭർതൃവീട്ടിൽ പൊള്ളലേറ്റ് യുവതി മരിച്ച സംഭവത്തിൽ ഭർത്താവും ഭർതൃപിതാവും അറസ്റ്റിൽ. ഭർത്താവ് പരപ്പനങ്ങാടി കിഴക്കിനിയകത്ത് മുഹമ്മദ് റിയാഹ്, ഭർതൃപിതാവ് മുഹമ്മദ് ബാപ്പു എന്നിവരാണ് അറസ്റ്റിലായത്.

peeda

ഗാർഹിക പീഡനമാണ് മരണത്തിലേക്ക് യുവതിയെ നയിച്ചതെന്നാണ് കണ്ടെത്തൽ. 2020 മാർച്ച് 27നായിരുന്നു സംഭവം. വേങ്ങര കച്ചേരിപ്പടി ഉണ്ണിയാലുങ്ങൽ സെയ്തലവിയുടെ മകൾ ഷൗഖിൻ പരപ്പനങ്ങാടിയിലെ പുത്തൻപീടിക പടിഞ്ഞാറുഭാഗത്തെ ഭർതൃവീട്ടിൽ വച്ച് തീപ്പൊള്ളലേറ്റ് മരിച്ചിരുന്നു. യുവതിയുടെ മാതാപിതാക്കൾ നൽകിയ പരാതിലാണ് അറസ്റ്റ്