തിരുവനന്തപുരം: കുട്ടികളുടെ ധീരപ്രവർത്തനങ്ങൾക്ക് ദേശീയ ശിശുക്ഷേമ സമിതി നൽകുന്ന ദേശീയ ധീരതാ അവാർഡിനും സംസ്ഥാന ശിശുക്ഷേമ സമിതിയുടെ സംസ്ഥാന അവാർഡിനും അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സംസ്ഥാന ശിശുക്ഷേമ സമിതിക്കാണ് നൽകേണ്ടത്. സാമൂഹ്യ തിന്മകൾ, മറ്റ് കുറ്റകൃത്യങ്ങൾ ഇവയ്‌ക്കെതിരായ പ്രവർത്തനങ്ങൾക്കും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ അവസരോചിതമായി നടത്തിയ ഇടപെടലിനുമാണ് അവാർഡ്. 2019 ജൂലായ് ഒന്നിനും 2020 സെപ്തംബർ 30നും ഇടയ്ക്കായിരിക്കണം സംഭവം. സംഭവം നടക്കുമ്പോൾ ആറിനും 18നുമിടയ്ക്ക് വയസുണ്ടായിരുന്നവരാണ് അപേക്ഷിക്കേണ്ടത്. അർഹത നേടുന്ന കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ദേശീയ ശിശുക്ഷേമസമിതി വഹിക്കും. അപേക്ഷാ ഫോറം www.iccw.co.in ൽ നിന്നു ഡൗൺലോഡ് ചെയ്യാം. വിവരങ്ങൾക്ക് 0471- 2324939, 2324932, 9847464613.