തിരുവനന്തപുരം : മലപ്പുറം കളക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നിരീക്ഷണത്തിൽ പോയ മുഖ്യമന്ത്രിയുടെയും ഏഴു മന്ത്രിമാരുടെയും നിരീക്ഷണ കാലാവധി കഴിഞ്ഞു.
ഇവർക്കൊപ്പം സ്പീക്കറും നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. ഇന്നു മുതൽ ഇവർക്ക് ഓഫിസിലെത്താം. മുഖ്യമന്ത്രി ഉൾപ്പെടെ നിരീക്ഷണത്തിലായതിനാൽ കഴിഞ്ഞ ആഴ്ച മന്ത്രിസഭ ചേർന്നിരുന്നില്ല. നാളെ ചേരുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും മന്ത്രിമാർക്ക് അറിയിപ്പ് ലഭിച്ചില്ല.