treatment

പാ​ലോ​ട്:​ ​ന​ന്ദി​യോ​ട് ​ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ഗ്രീ​ൻ​ ​ആ​ഡി​റ്റോ​റി​യ​ത്തി​ൽ​ ​ആ​രം​ഭി​ച്ച​ ​ഫ​സ്റ്റ് ​ലൈ​ൻ​ ​ട്രീ​റ്റ്മെ​ന്റ് ​സെ​ന്റ​റി​ലേ​ക്ക് ​രോ​ഗി​ക​ൾ​ക്ക് ​പ്ര​വേ​ശ​നമി​ല്ലെന്ന് പരാതി.​ ​നൂ​റി​ല​ധി​കം​ ​കി​ട​ക്ക​ക​ളും,​ ​പ​ത്ത് ​രോ​ഗി​ക​ൾ​ക്ക് ​ഒ​രു​ ​ടോ​യ്ല​റ്റ്,​ ​തു​ട​ങ്ങി​യ​ ​എ​ല്ലാ​ ​സം​വി​ധാ​നം​ ​ഒ​രു​ക്കി​യി​ട്ടും​ ​നി​ല​വി​ൽ​ ​ആ​ന്റി​ജ​ൻ​ ​ടെ​സ്റ്റു​ക​ൾ​ ​മാ​ത്ര​മാ​ണ് ​ഇ​വി​ടെ​ ​ന​ട​ക്കു​ന്ന​ത്.​ ​ടെ​സ്റ്റി​ൽ​ ​പോ​സി​റ്റീ​വാ​യ​ ​രോ​ഗി​ക​ൾ​ക്ക് ​എ​സ്.​യു.​റ്റി​ ​വ​ട്ട​പ്പാ​റ,​ ​ജ​ന​റ​ൽ​ ​ആ​ശു​പ​ത്രി,​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ​ചി​കി​ത്​സ.​മു​പ്പ​ത്തി​ര​ണ്ടോ​ളം​ ​കൊ​വി​ഡ് ​പോ​സി​റ്റീ​വാ​യ​ ​രോ​ഗി​ക​ൾ​ ​ഇ​പ്പോ​ൾ​ ​ന​ന്ദി​യോ​ട് ​പ​ഞ്ചാ​യ​ത്തി​ൽ​ ​നി​ന്ന്​ ​ഈ​ ​ആ​ശു​പ​ത്രി​യി​ൽ​ ​ചി​കി​ത്​സ​യി​ലു​ണ്ട്.​എ​ല്ലാ​ ​ആ​ധു​നി​ക​ ​സം​വി​ധാ​ന​ങ്ങ​ളു​മൊ​രു​ക്കി​ ​ചി​കി​ത്സ​ക്ക് ​സ​ജ്ജ​മാ​ക്കി​യ​ ​ഗ്രീ​ൻ​ ​ആ​ഡി​റ്റോ​റി​യ​ത്തി​ന് ​വാ​ട​ക​ ​സൗ​ജ​ന്യ​മാ​ണ്.​ ​ആ​ഡി​റ്റോ​റി​യം​ ​ആ​ശു​പ​ത്രി​യാ​യി​ ​മാ​റ്റി​യ​തി​ന് ​പ​ഞ്ചാ​യ​ത്തി​ന് ​ചി​ല​വ് ​പ​ത്തു ​ല​ക്ഷം​ ​രൂ​പ​യാണ്.​