ആയുർവേദത്തിൽ അണുനശീകരണത്തിനും, നശീകരണ ശേഷിയുള്ള അണുക്കളുടെ സാന്നിദ്ധ്യമുള്ള ജീവികളുടെ ആരോഗ്യ ശേഷി കുറയ്ക്കുന്നതിനും ധൂപനം അഥവാ പുകയ്ക്കൽ ഫലപ്രദമാണ്.
പല ദ്രവ്യങ്ങൾ ഉപയോഗിച്ച് പുകയ്ക്കുമെങ്കിലും കുറേക്കാലമായി കേരളത്തിൽ പേരുകേട്ട ഒരു ഉത്തമ ധൂപന ദ്രവ്യമാണ് അപരാജിത ധൂമ ചൂർണ്ണം. ഇത് പുകയ്ക്കുന്നതിലൂടെ കൊതുകിന്റെ സാന്ദ്രത കുറയ്ക്കാൻ വളരെ വേഗം സാധിക്കും. ഒരു പ്രദേശത്ത് കൊതുകിന്റെ സാന്ദ്രത ക്രമാതീതമായി കൂടുമ്പോഴാണ് കൊതുകുജന്യ രോഗങ്ങളുണ്ടാകുന്നത്.
ഒരേ സമയം ഒരു പ്രദേശത്തുള്ള എല്ലാപേരും ഒരുമിച്ച് പുകയ്ക്കുകയാണെങ്കിൽ കൊതുകിനെ പൂർണമായി തുരത്താവുന്നതാണ്.