sreekumar

കല്ലമ്പലം: ചട്ടമ്പി സ്വാമി സാഹിത്യ അക്കാഡമിയുടെ 2019 - 20ലെ നടനശ്രീ പുരസ്‌കാരം മടവൂർ ശ്രീകുമാറിന് ലഭിച്ചു. മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ ബാലചന്ദ്രൻ കഴിഞ്ഞദിവസം പ്രശസ്‌തി പത്രവും ഫലകവും പൊന്നാടയുമടങ്ങിയ പുരസ്‌കാരം കൈമാറി. ' ഡേവിഡിന് എന്ത് കൊവിഡ് ' എന്ന ഹ്രസ്വചിത്രത്തിൽ മടവൂർ ശ്രീകുമാർ അവതരിപ്പിച്ച അച്ചായൻ എന്ന കഥാപാത്രത്തിനാണ് അവാർഡ്. ചട്ടമ്പിസ്വാമി സാഹിത്യ അക്കാഡമി ചെയർമാൻ വിഷ്‌ണുലോകം വിനോദ്, അനിൽ പാട്ടുപണ, മടവൂർ രാജേന്ദ്രൻ, ജയൻ പഴുവടി, സജി മടവൂർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.