വിതുര : മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് കോൺഗ്രസ് പനയ്ക്കോട് മണ്ഡലം കമ്മിറ്റി വിവിധ കേന്ദ്രങ്ങളിൽ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും പ്രാർത്ഥനയും നടത്തി. വിനോബാ നികേതൻ ജംഗ്ഷനിൽ നടന്ന പരിപാടി കോൺഗ്രസ് ആര്യനാട് ബ്ലോക്ക് പ്രസിഡന്റ് മലയടി പുഷ്പാംഗദൻ ഉദ്ഘാടനം ചെയ്തു. മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ രാമകൃഷ്ണൻ തമ്പി മേസ്തിരിയെ അദ്ദേഹത്തിന്റെ വസതിയിലെത്തി ആദരിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി തോട്ടുമുക്ക് അൻസർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എൻ.എസ്.ഹാഷിം, ആദിവാസി കോൺഗ്രസ് ജില്ല പ്രസിഡന്റ് പൊൻപാറ സതി, കോൺഗ്രസ് നേതാക്കളായ എച്ച്. പീരുമുഹമ്മദ്, തച്ചൻകോട് പുരുഷോത്തമൻ, സുവർണകുമാർ, സേവാദൾ മണ്ഡലം ചെയർമാൻ റാഷിദ് ഇരുത്തല, ജവഹർ ബാൽമഞ്ച് ചെയർമാൻ ഷൈൻ പുളിമൂട്, പാറയിൽ ചന്ദ്രൻ, അനിൽകുമാർ, ചെല്ലപ്പൻ പിള്ള തുടങ്ങിയവർ സന്നിഹിതരായിരുന്നു.