photo

വിതുര. പെട്ടിമല ദുരന്തത്തിൽപ്പെട്ടവരെ രക്ഷിക്കുന്നതിനായി രാജമലയിൽ പോയ വിതുര സ്വദേശി രഞ്ജിത്ത് ഇസ്രായേലിനെ സി.പി.ഐ വിതുര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാട അണിയിച്ച് ആദരിച്ചു. സി.പി.ഐ അരുവിക്കര മണ്ഡലം സെക്രട്ടറി എം.എസ്.റഷീദ്,വിതുര ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ.കെ.ഷിബു,വിതുര പഞ്ചായത്ത്‌ മെമ്പർ മഞ്ജുഷആനന്ദ്,കല്ലൻകുടി മനോഹരൻ കാണി,കല്ലാർ വിക്രമൻ, ശ്രീജിത്ത്‌,സന്തോഷ്‌,അൽഅമീൻ എന്നിവർ പങ്കെടുത്തു.