വിതുര:തൊളിക്കോട് ഗവൺമെന്റ് പി.എച്ച്.സിയുടെയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ ആന്റിജൻ ടെസ്റ്റ്‌ ക്യാമ്പ് നടത്തി. 61പേരുടെ സാമ്പിൾ പരിശോധന നടത്തി. 60പേരുടെ ഫലവും നെഗറ്റീവായി. പനക്കോട് മുതിയാംകാവ് സ്വദേശിയുടേതാണ് പോസിറ്റീവ്. പഞ്ചായത്തിൽ ആകെ 27പേർക്ക് കൊവിഡ് പോസിറ്റീവാണ്. പനയ്‌ക്കോട് മേഖലയിലാണ് കൂടുതൽ പേർക്ക് കൊവിഡുള്ളത്. പനയ്‌ക്കോട്, ചെറുവക്കോണം, തൊളിക്കോട് എന്നീ വാർഡുകൾ കണ്ടെയിൻമെന്റ് സോണായിട്ടുണ്ട്. രോഗം വ്യാപിക്കാതിരിക്കാൻ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് പഞ്ചായത്ത്‌ പ്രസിഡന്റ് ഷംനാനവാസ് അറിയിച്ചു.