ബോളിവുഡിൽ കൈനിറയെ ആരാധകരുള്ള താരദമ്പതികളാണ് രൺവീർ സിംഗും ദീപിക പദുകോണും. പ്രേക്ഷകർ ഏറെ ആഘോഷമാക്കിയ താരവിവാഹം ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2018 നവംബറിലാണ് നടക്കുന്നത്. ബോളിവുഡ് കോളങ്ങളും ഗോസിപ്പ് കോളങ്ങളും ഏറെ ചർച്ചയാക്കിയ താര വിവാഹമായിരുന്നു ഇവരുടേത്. വളരെ സൈലന്റായിട്ടുള്ള പ്രണയമായിരുന്നു ഇവരുടേത്.
പ്രണയത്തെ കുറിച്ച് ആരാധകർ നിരവധി തവണ ചോദിച്ചെങ്കിലും അംഗീകരിക്കാൻ ഇവർ തയ്യാറായിരുന്നില്ല. വിവാഹ ക്ഷണക്കത്ത് പങ്കുവച്ചു കൊണ്ടാണ് ഇരുവരും തങ്ങളുടെ പ്രണയം വെളിപ്പെടുത്തിയത്. ബോളിവുഡിലെ മാതൃകാ ദമ്പതിമാരാണിവർ. വിവാഹത്തിന് ശേഷവും ആരാധകർക്കിടയിൽ ഇരുവരും ചർച്ചവിഷയമാകാറുണ്ട്. ഇപ്പോൾ ഭർത്താവ് രൺവീറിനെ കുറിച്ചുള്ള ദീപികയുടെ വാക്കുകളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. രൺവീറിനെ ജീവിത പങ്കാളിയായി തിരഞ്ഞെടുത്തതിനെ കുറിച്ചാണ് ദീപിക വീഡിയോയിൽ പറയുന്നത്. ഏഴ് വർഷം മുൻപ് രൺവീറിനെക്കാൾ താരമൂല്യം തനിക്കുണ്ടായിരുന്നു. സമ്പാദ്യത്തിന്റെ കാര്യത്തിലും ആ വ്യത്യാസമുണ്ടായിരുന്നു. എന്നാൽ ഇതൊന്നും രൺവീറിനെ ബാധിച്ചിരുന്നില്ല. തീർത്തും 'സമാനതകളില്ലാത്ത' ഈ സ്വഭാവ സവിശേഷത കൂടുതൽ പുരുഷന്മാരിൽ കണ്ടെങ്കിൽ എന്ന് ആഗ്രഹിക്കുന്നതായും ദീപിക പറയുന്നുണ്ട്. കൂടാതെ തനിക്ക് വളരയധികം പിന്തുണ നൽകുന്ന വ്യക്തിയാണ് ആദ്ദേഹം. എന്റെ വിജയത്തേയും സാമ്പദ്യത്തേയും മാനിക്കുന്നുമുണ്ട്. അതു കൊണ്ടാണ് രൺവീറിനെ വിവാഹം ചെയ്തതെന്ന് ദീപിക പറയുന്നു.
എല്ലാവരേയും പോലെ താനൊരു സാധാരണ ഭാര്യയാണെന്ന് നേരത്തെ നൽകിയ ഒരു അഭിമുഖത്തിൽ ദീപിക പറഞ്ഞിരുന്നു. വിവാഹ ശേഷം ജീവിത്തിലുണ്ടായ മാറ്റത്തെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു താരത്തിന്റെ പ്രതികരണം. എല്ലാ ഭാര്യമാരെ പോലെ ഭർത്താവിന്റെ പോക്കറ്റിൽ നിന്ന് പണം താനും മോഷ്ടിക്കാറുണ്ടെന്നും നടി പറഞ്ഞിരുന്നു. ലോക്ക് ഡൗൺ കാലത്ത് രൺവീറിന് ഭക്ഷണം ഉണ്ടാക്കി നൽകുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായിരുന്നു. നടിയുടെ കൈപ്പുണ്യത്തെ കുറിച്ച് പിന്നീട് രൺവീർ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. വിവാഹത്തിന് ശേഷവും സിനിമയിൽ സജീവമാണ് ദീപിക. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ഛപ്പക്ക് എന്ന് ചിത്രത്തിലൂടെയാണ് ദീപിക ബോളിവുഡിൽ മടങ്ങിയെത്തിയത്. ചിത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. വിവാദങ്ങൾക്കും വിമർശനങ്ങൾക്കും നടുവിലായിരുന്നു ചിത്രം എത്തിയത്. എന്നാൽ ഇതൊന്നും സിനിമയെ ഒരു തരത്തിലും ബാധിച്ചിരുന്നില്ല. വിവാഹത്തിന് ശേഷമുള്ള താരത്തിന്റെ മടങ്ങി വരവ് ആഘോഷമാക്കുകയായിരുന്നു ആരാധകർ. ഭര്യയ്ക്ക് എല്ലാ പിന്തുണയുമായി ഭർത്താവ് രൺവീർ സിങ്ങും കൂടെയുണ്ടായിരുന്നു. ലോക്ക് ഡൗൺ കാലം ആഘോഷമാക്കുകയാണ് ദീപികയും രൺവീറും. ഒരുമിച്ച് കൂടുതൽ സമയം ചെലവഴിക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ഇരുവരും.