ഹിന്ദി, തെലുങ്ക് , തമിഴ്, മലയാളം എന്നീ നാല് ഭാഷകളിലായി ഒരുങ്ങുന്ന ബിഗ് ബഡ്ജറ്റ്ചിത്രമായ ആദിപുരുഷിൽ പ്രഭാസ് ശ്രീരാമന്റെ വേഷത്തിലെത്തുന്നു. ടി. സീരീസ് നിർമ്മിച്ച് ഓം റൗട്ട് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ബോളിവുഡ് താരം സെയ്ഫ് അലിഖാനായിരിക്കും രാവണന്റെ വേഷം അവതരിപ്പിക്കുകയെന്നും സൂചനയുണ്ട്. രാധേശ്യം എന്ന ചിത്രത്തിന്ഷൂട്ടിംഗ് പൂർത്തിയായ ശേഷമായിരിക്കും പ്രഭാസ് ആദിപുരുഷിൽ ജോയിൻ ചെയ്യുക.