ബ്രാഹ്മമുഹൂർത്തത്തിൽ ഉണരണം. എന്നാൽചാടി എഴുന്നേൽക്കരുത്.
എഴുന്നേറ്റ ഉടനേ തന്നെ പ്രാഥമികകൃത്യങ്ങൾ നിർവഹിക്കണം.
അതിനു ശേഷം ഊനുകൾക്ക് കേടുപറ്റാത്ത വിധം പല്ലുതേക്കണം.
പല്ലുതേക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
എഴുന്നേറ്റ് ശൗചകർമ്മങ്ങൾ കഴിഞ്ഞ ഉടനെ പല്ലുതേക്കണം.
രണ്ട് മിനിറ്റിൽ കൂടുതൽ സമയം പല്ല് തേക്കരുത്
സോഫ്റ്റ് ബ്രഷ് മാത്രമേ പല്ല് തേക്കാൻ ഉപയോഗിക്കാൻ പാടുള്ളൂ.
മുൻവശത്തെ പല്ലിന്റെ മുൻവശം വൃത്താകാരത്തിലും, ബാക്കിയുള്ളവ മുകളിൽ നിന്ന് താഴേക്കും, താഴെ നിന്ന് മുകളിലേക്കും എല്ലാ പല്ലിലും ബ്രഷ് എത്തത്തക്കവിധം വേണം തേയ്ക്കാൻ.
പല്ലുകളുടെ പുറവും അകവും തേക്കണം
കൂടുതൽ ബലമായി തേക്കരുത്.
ആഹാരം കഴിച്ച് അര മണിക്കൂറിനകത്ത് പല്ല് തേക്കരുത്.
പല്ല് തേച്ച് അര മണിക്കൂറിനു ശേഷമേ ആഹാരം കഴിക്കാൻ പാടുള്ളൂ.
ജെൽ പേസ്റ്റുകൾ പതിവായി ഉപയോഗിക്കുന്നത് പല്ലിന്റെ ആരോഗ്യത്തിന് നല്ലതല്ല. സാധാരണ പേസ്റ്റുകളാണ് നല്ലത്.
സെൻസിറ്റിവിറ്റി കുറയ്ക്കുവാനുള്ള പേസ്റ്റുകൾ, ഡോക്ടറുടെ നിർദ്ദേശപ്രകാരം നിർദ്ദേശിക്കുന്ന കാലയളവിലേക്ക് മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.
കവറിൽ ഹെർബൽ ആണെന്ന് സൂചിപ്പിക്കുന്ന പച്ച അടയാളമുള്ള പേസ്റ്റുകൾ മാത്രമാണ് ഹെർബൽ പേസ്റ്റുകൾ
പല്ലുകളുടേയും മോണകളുടേയും സംരക്ഷണത്തിന് ഔഷധ പൽപ്പൊടികൾ ഉപയോഗിച്ച് പല്ലുതേക്കുന്നത് നല്ലതാണ്.
ഉമിക്കരിയിൽ തരി കൂടുതലായതിനാൽ, പല്ലുകൾ കൂടുതൽ തേഞ്ഞു പോകാൻ സാദ്ധ്യതയുണ്ട്. അതുകൊണ്ട് ഉമിക്കരി നന്നായി പൊടിച്ച് തരിയില്ലാതെയാക്കിയിട്ട് പല്ലു തേക്കാൻ പാടുള്ളൂ.
പല്ലിന്റെ ഉറപ്പ്, മോണയുടെ ആരോഗ്യത്തെ ആശ്രയിച്ചിരിക്കുന്നു. അതിനാൽ വിരലുകൾ കൊണ്ട് മോണ ഉഴിഞ്ഞ് തേക്കണം.
മോണകളിൽ ബ്രഷ് ഉപയോഗിച്ച് തേക്കാൻ പാടില്ല.
നാവ് വടിക്കുന്നത് രാവിലെ മാത്രം മതി.
ആഹാരം കഴിച്ച ഉടനേ നാവ് വടിക്കരുത്.