ihrd

തിരുവനന്തപുരം: ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹ്യൂമൻ റിസോഴ്സസ് ഡെവലപ്‌മെന്റ് (ഐ.എച്ച്.ആർ.ഡി) ചാക്കയിൽ നിർമ്മിച്ച ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ മുഖേന നിർവഹിച്ചു. മന്ത്രി കെ.ടി.ജലീൽ അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, ജി.സുധാകരൻ, മേയർ കെ.ശ്രീകുമാർ, ഡോ.ശശിതരൂർ എം.പി, വി.എസ്.ശിവകുമാർ എം.എൽ.എ, ഐ.എച്ച്.ആർ.ഡി അഡിഷണൽ ഡയറക്ടർ ഡോ.വി.എ.അരുൺകുമാർ, ഡയറക്ടർ ഡോ.പി. സുരേഷ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉഷ ടൈറ്റസ് എന്നിവരും പങ്കെടുത്തു. 50 സെന്റിൽ 7 കോടി രൂപ ചെലവിട്ട് പൊതുമരാമത്ത് വകുപ്പാണ് രൂപകല്പനയും നിർമ്മാണവും പൂർത്തീകരിച്ചത്.