veed

വർക്കല: വീടെന്ന സ്വപ്നം സഫലമായതിന്റെ സന്തോഷത്തിലാണ് ഞെക്കാട് പ്ലാവിള വീട്ടിൽ അറുപത്തി രണ്ടുകാരിയായ ഉഷ. മൺകട്ടകൊണ്ട് കെട്ടിയ ഒരു വീട്ടിലായിരുന്നു ഉഷയും 82 വയസുള്ള അമ്മയും താമസിച്ചിരുന്നത്. കോരിച്ചൊരിഞ്ഞ പേമാരിയിൽ ആ വീട് തകർന്നെങ്കിലും ഭാഗ്യംകൊണ്ടാണ് അമ്മയും മകളും രക്ഷപ്പെട്ടത്. സുരക്ഷിതമായി അന്തിയുറങ്ങാൻ ഒരുവീട് രണ്ടുപേരുടെയും വലിയൊരാഗ്രഹമായിരുന്നു. അതാണിപ്പോൾ യാഥാർത്ഥ്യമായത്. സംസ്ഥാന സഹകരണ വകുപ്പിന്റെ കെയർഹോം പദ്ധതിയിൽ ഉൾപ്പെടുത്തി ചെമ്മരുതി സർവീസ് സഹകരണ ബാങ്കാണ് ഉഷയ്ക്ക് വീട് നിർമ്മിച്ചു നൽകിയത്. വി. ജോയി എം.എൽ.എ താക്കോൽദാനം നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് ടി. രാധാകൃഷ്ണൻ, സെക്രട്ടറി ബി. ബൈജു എന്നിവരും സംബന്ധിച്ചു.

ഫോട്ടോ: ഉഷ പുതിയ വീടിനു മുന്നിൽ