aquists

നാഗർകോവിൽ: കന്യാകുമാരി ജില്ലയിലെ കരിങ്കല്ലിൽ നടന്ന കഞ്ചാവ് വേട്ടയിൽ ആറുപേർ പിടിയിൽ. കരിങ്കൽ, ആർ.സി.സ്ട്രീറ്റ് സ്വദേശി ജിനു (24), തിപ്രമല സ്വദേശി ദാസൻ (21), പളിയാടി സ്വദേശി കെൻസോ (28), കീഴ്കുളം സ്വദേശി ജെറോം (26), പളിയാടി സ്വദേശി ദിനേശ് രാജ് (28), ആർ.സി സ്ട്രീറ്റ് സ്വദേശി ജോൺകബോർഡ് (35) എന്നിവരെയാണ് കരിങ്കൽ പൊലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. കരിങ്കൽ ജംഗ്ഷന് സമീപമുള്ള സ്വകാര്യ സ്‌കൂളിന് മുന്നിൽ കഞ്ചാവ് വില്പന നടക്കുന്നതായി കരിങ്കൽ എസ്.ഐ മോഹന അയ്യർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു നടപടി. രാത്രിയിൽ സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥർ ഇവരുടെ പക്കൽ നിന്ന് നാലരക്കിലോ കഞ്ചാവ് പിടികൂടുകയായിരുന്നു. അന്ന്യ സംസ്ഥാനങ്ങളിൽ നിന്ന് കിലോക്കണക്കിന് കഞ്ചാവ് ജില്ലയിൽ എത്തിച്ച് ചെറിയ പാക്കറ്റിലാക്കി വില്പന നടത്തുന്നതാണ് ഇവരുടെ രീതി. പ്രതികളെ റിമാൻഡ് ചെയ്തു.