കോവളം :കണ്ടെയ്‌ൻമെന്റ് സോണായ വിഴിഞ്ഞത്ത് ജോലി ചെയ്യുന്ന എ.ആർ ക്യാമ്പിലെ അസി.സബ് ഇൻസ്‌പെക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒപ്പം ജോലിചെയ്തിരുന്ന നാല് പൊലീസുകാരെ വീടുകളിൽ നിരീക്ഷണത്തിലിരിക്കാൻ നിർദ്ദേശിച്ചു.നെയ്യാറ്റിൻകര തിരുപുറം സ്വദേശിയായ എ.എസ്.ഐയ്ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.വിഴിഞ്ഞം ഫിഷ്ലാൻഡിൽ കഴിഞ്ഞ ദിവസം ഡ്യൂട്ടി ചെയ്യവെ രാത്രിയോടെ വിറയലും ദേഹാസ്വാസ്ഥവും നേരിയ പനിയുമുണ്ടായി.ഇതേ തുടർന്ന് വിഴിഞ്ഞം പൊലീസിന്റെ അനുമതിയോടെ വീട്ടിലേക്ക് മടങ്ങി.തുടർന്ന് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ രോഗം സ്ഥിരികരിക്കുകയായിരുന്നു.