കോവളം: കൊവിഡ് മഹാമാരിയുടെ മറവിൽ കേരളത്തിന്റെ തന്ത്ര പ്രധാനമായ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം അടിയന്തരമായി പിൻവലിക്കണമെന്ന് കേരള കോൺഗ്രസ് (ജേക്കബ്) തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. വിമാനത്താവളത്തെ സംബന്ധിച്ച് കേസ് കോടതിയിൽ ഇരിക്കെ വിമാനത്താവളം സ്വകാര്യവ്യക്തിക്ക് നൽകാനുള്ള തീരുമാനം ജുഡിഷ്യറിയോടുള്ള വെല്ലുവിളിയാണെന്ന് കേരള കോൺഗ്രസ് (ജേക്കബ് )ജില്ലാ പ്രസിഡന്റ് കരുമം സുന്ദരേശൻ പറഞ്ഞു. വി.എസ്. മനോജ്‌കുമാർ, എസ്. മഹേശ്വരൻ, ബാലകൃഷ്ണൻ, വേലപ്പൻ നായർ, പാച്ചല്ലൂർ രഞ്ജിത്ത്, അറയ്ക്കൽ ബേബിച്ചൻ, വിജയമോഹനൻപിള്ള, പേട്ട ജയകുമാർ, പ്രേംനൈസാം, വി. ആർ. അനിൽ, സലിം, രാജേന്ദ്രൻ കവടിയാർ, സുശീലൻ, അനീഷ്, ലീന, ലാലി, ഷീബ തുടങ്ങിയ നേതാക്കൾ സംസാരിച്ചു.