c

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 203 ആയി.

പന്ത്രണ്ടുപേരുടെ മരണമാണ് ഇന്നലെ സ്ഥിരീകരിച്ചത്. 1983 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1777 പേർക്ക് സമ്പർക്കത്തിലൂടെയാണ് പകർന്നത്. 109 പേരുടെ ഉറവിടം വ്യക്തമല്ല. 35 ആരോഗ്യ പ്രവർത്തകർ രോഗബാധിതരായി.

ഈ മാസം 15ന് മരിച്ച ആലപ്പുഴ കരിയിലക്കുളങ്ങര സ്വദേശി സദാനന്ദൻ (62), കണ്ണൂർ കണ്ണപുരം കൃഷ്ണൻ (78), 18ന് മരിച്ച എറണാകുളം വെണ്ണല മുഹമ്മദ് കുട്ടി (78), കോഴിക്കോട് നല്ലളം അഹമ്മദ് ഹംസ (69), മലപ്പുറം രണ്ടത്താണി അയിഷാമ്മ (54),മലപ്പുറം ചെറിയമുണ്ട ഇന്തിൻകുട്ടി (71), മലപ്പുറം നടുവത്ത് മുഹമ്മദ് ഇക്ബാൽ (58), 19ന് മരിച്ച കോഴിക്കോട് തിക്കോടി മുല്ലക്കോയ തങ്ങൾ (67), 14ന് മരിച്ച മലപ്പുറം ചേലാമ്പ്ര ദേവകി അമ്മ (94), 16ന് മരിച്ച കോഴിക്കോട് തിക്കോടി മുഹമ്മദ് കോയ (55), കോഴിക്കോട് മാവൂർ പി.ടി. സുലു (49), കോഴിക്കോട് വെസ്റ്റ് ഹിൽ ഷൈൻ ബാബു (47) എന്നിവരുടെ പരിശോധനാഫലമാണ് പോസിറ്റീവായത്.

1419 പേർ രോഗമുക്തരായി.

ആകെ രോഗികൾ 54,183

ചികിത്സയിലുള്ളവർ 18,673

രോഗമുക്ത‌ർ 35,247