തിരുവനന്തപുരം: ജില്ലയിൽ ഇന്നലെയും കൊവിഡ് രോഗികളുടെ എണ്ണം 400 കടന്നു. തുടർച്ചയായി അഞ്ചാം ദിവസമാണ് കൊവിഡ് രോഗികൾ 400 കടക്കുന്നത്. 429 പേർക്കാണ് ഇന്നലെ രോഗം പകർന്നത്. ഇതിൽ 411 പേർക്കും രോഗം പിടിപെട്ടത് സമ്പർക്കം മൂലമാണ്.18 പേരുടെ ഉറവിടം വ്യക്തമല്ല. ഒരു സി.ഐ.എസ്.എഫ് ജവാനും 14 ആരോഗ്യപ്രവർത്തകർക്കും കൊവിഡ് പോസിറ്രീവായി. തീരദേശത്ത് രോഗവ്യാപനം നേരിയ തോതിൽ കുറഞ്ഞത് ആശ്വാസം പകരുന്നുണ്ട്. അതേസമയം ചെമ്പകശേരി,വ്ളാന്താങ്കര,കൊച്ചുതോപ്പ്,ഇഞ്ചിവിള, ചുള്ളിമാനൂർ കാട്ടാക്കട,ബീമാപള്ളി,പരശുവയ്ക്കൽ,മടവൂർ, അമരവിള,മുട്ടത്തറ,നരുവാമൂട്,മെഡിക്കൽ കോളേജ്, വട്ടവിള,മുരുക്കുംപുഴ, കോട്ടുകാൽ, ബാലരാമപുരം എന്നിവിടങ്ങളിൽ പുതിയ രോഗികളുണ്ടായത് ആശങ്കയുയർത്തുന്നു. സെൻട്രൽ ജയിലിൽ നേരത്തെ നെഗറ്റീവായ 8 പേർക്ക് കൊവിഡ് പോസിറ്റീവായത് ഭീതി പടർത്തി. 34 പേരെ പരിശോധിച്ചതിലാണ് ഇത്രയും പേർക്ക് പോസിറ്റീവായത്. ജില്ലയിൽ 4992 രോഗികൾ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്. അതേസമയം ഇന്നലെ 258 പേർ രോഗമുക്തി നേടി. കാഞ്ഞിരംകുളത്തെ 1,10 വാർഡുകളെ ഹോട്ട്സ്പോട്ടാക്കി.
ആകെ നിരീക്ഷണത്തിലുള്ളവർ -24,223
വീടുകളിൽ -20,133
ആശുപത്രികളിൽ -3,338
കെയർ സെന്ററുകളിൽ -752
പുതുതായി നിരീക്ഷണത്തിലായവർ -1,500