തിരുവനന്തപുരം: രാജകുമാരി ഗ്രൂപ്പിന്റെ ആറ്റിങ്ങലിലെ രണ്ടാമത് സൂപ്പർ മാർക്കറ്റ് ഷോറൂം പ്രവർത്തനം ആരംഭിച്ചു. ആറ്റിങ്ങൽ - വെഞ്ഞാറമൂട് റോഡിലെ റൂബി ടവറിലെ ഷോറൂമിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ എം. പ്രദീപ് നിർവഹിച്ചു. വാർഡ് കൗൺസിലർ പ്രിൻസ് രാജ്, കൗൺസിലർ സി.ജെ. രാജേഷ് കുമാർ, വ്യാപാരി വ്യവസായി ഏകോപന പ്രസിഡന്റ് പൂജ ഇഖ്ബാൽ, സൂപ്പർ മാർക്കറ്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഷാഫി, മഞ്ഞളി ജുവലറി എം.ഡി സൈമൺ, രാജകുമാരി ചെയർമാൻ സഫീർ, പാർട്ണർമാരായ നിസാം, സജീർ, ഷുഹൈബ് എന്നിവർ പങ്കെടുത്തു. ആദ്യവില്പന റൂബി ടവേഴ്സ് ഉടമ അഷ്റഫും, ഇലക്ട്രോണിക്‌സിന്റെ ആദ്യ വില്പന ഭഗവതി ഗ്രൂപ്പ് എം.ഡി തങ്കരാജനും നിർവഹിച്ചു. ഗ്രോസറി, ഇലക്ട്രോണിക്‌സ്, അറേബ്യൻ ഫുഡ്, ബേക്കറി തുടങ്ങിയവയുടെ അതിവിശാലമായ ഷോറൂമാണിത്.