വെഞ്ഞാറമൂട്: സി.പി.എം വെഞ്ഞാറമൂട് മുൻ ഏരിയാ സെക്രട്ടറി പെരിങ്ങമ്മല താന്നിമൂട് കലാഭവനിൽ സി.ശശിധരകുറുപ്പ് (66) നിര്യാതനായി. സി.പി.എം മുൻ ജില്ലാകമ്മിറ്റി അംഗം,ഹെഡ് ലോഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാട്രഷറർ, കല്ലറ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്,പാലോട് കാർഷിക ഗ്രാമവികസന ബാങ്ക് മുൻ പ്രസിഡന്റ്,തോട്ടം തൊഴിലാളി യൂണിയൻ മുൻ ജില്ലാ പ്രസിഡന്റ്,കല്ലറ ലോക്കൽ കമ്മിറ്റി സെക്രട്ടറി,ഏരിയാ കമ്മിറ്റി അംഗം,ഹെഡ് ലോഡ് ജനറൽ വർക്കേഴ്സ് യൂണിയൻ കല്ലറ മേഖലാ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.ഭാര്യ ശ്രീകല (റിട്ട.മിതൃമ്മല സർവീസ് സഹകരണ ബാങ്ക് ).മക്കൾ: ഗോപീകൃഷ്ണൻ.(ഡി.വെെ.എഫ്.ഐ വിതുര ബ്ലോക്ക് കമ്മിറ്റി അംഗം) ശ്രീലക്ഷമി.