നെടുമങ്ങാട് : നെടുമങ്ങാടിന്റെ സ്വന്തം കവി എ. അയ്യപ്പന്റെ ഓർമ്മയ്ക്കായി നെടുമങ്ങാട് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിന് മുന്നിൽ നഗരസഭ സജ്ജമാക്കിയ അയ്യപ്പൻ സ്മാരകവീഥിയും വിദ്യാലയ പൊതുകമാനവും ടൗൺ എൽ.പി സ്കൂളിലെ പുതിയ മന്ദിരവും മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. താലൂക്കാസ്ഥാനത്ത് സാംസ്കാരിക കൂട്ടായ്മകൾക്ക് സൗകര്യ പ്രദമായ വിധത്തിലാണ് അയ്യപ്പൻ വീഥി ഒരുക്കിയിട്ടുള്ളത്. നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവന്റെ അദ്ധ്യക്ഷതയിൽ വൈസ് ചെയർപേഴ്‌സൺ ലേഖാ വിക്രമൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ടി.ആർ സുരേഷ്‌കുമാർ, പി. ഹരികേശൻ നായർ, ആർ. മധു, റഹിയാനത്ത് ബീവി, നഗരസഭ സെക്രട്ടറി സ്റ്റാലിൻ നാരായണൻ, കൗൺസിലർ ടി.അർജുനൻ, സ്കൂൾ പി.ടി.എ പ്രസിഡന്റ് പേരയം ജയൻ, എ. മോഹൻദാസ് തുടങ്ങിയവർ പങ്കെടുത്തു.