തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ്, സരിത്ത് എന്നിവരുടെ ബാങ്ക് നിക്ഷേപങ്ങളെക്കുറിച്ച് എൻഫോഴ്സ് മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വിശദമായി അന്വേഷിക്കുന്നു. സഹകരണ ബാങ്കുകളിൽ ഇവർക്ക് വൻനിക്ഷേപമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. പൂവാർ സഹ.ബാങ്കിൽ സ്വപ്നക്ക് 25 ലക്ഷവും സന്ദീപിന് 10 ലക്ഷവും നിക്ഷേപമുണ്ട്. സരിത്തിന്റെയും അച്ഛന്റെയും പേരിൽ മുട്ടത്തറ സഹ.ബാങ്കിൽ 15 ലക്ഷത്തിന്റെയും നിക്ഷേപമുണ്ട്. എൻ.ഐ.എ പിടികൂടിയപ്പോൾ സ്വപ്നയുടെ ബാഗിൽ ഈ നിക്ഷേപത്തിന്റെ രേഖകളുണ്ടായിരുന്നു. ബിനാമി ഇടപാടുകൾ സ്വപ്ന നടത്തിയിരുന്നതായും വിവരമുണ്ട്. കരമനയിലെ വസ്തുവല്ലാതെ സ്വന്തം പേരിൽ ഇവർ ഭൂമി വാങ്ങിയിട്ടില്ല. ബിനാമി നിക്ഷേപങ്ങൾ കണ്ടെത്താനും ഇ.ഡി ശ്രമിക്കുന്നുണ്ട്.