നെടുമങ്ങാട് :പഴകുറ്റി -വേങ്കവിള -വെമ്പായം റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്തംഗം ആനാട് ജയന്റെ നേതൃത്വത്തിൽ പഴകുറ്റി ജംഗ്ഷനിൽ സത്യഗ്രഹസമരം നടത്തി. ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ്, കോൺഗ്രസ് ആനാട് മണ്ഡലം പ്രസിഡന്റ് ആർ.അജയകുമാർ, മൂഴി മണ്ഡലം പ്രസിഡന്റ് കെ.ശേഖരൻ,നഗരസഭ പാർലമെൻററി പാർട്ടി ലീഡർ ടി.അർജുനൻ,കൗൺസിലർമാരായ ബിനു,ഫാത്തിമ,ഷീല,യൂത്ത് കോൺഗ്രസ് നേതാക്കളായ മഹേഷ് ചന്ദ്രൻ,സജ്ജാദ്,അബിൻ ഷീരജ് നാരായൺ, കരിപ്പൂർ ഷിബു,താഹിർ,ആർ.ജെ മഞ്ചു,അഡ്വ.എസ്.മുജീബ്,ഹുമയൂൺ കബീർ,ജി.ചിത്രരാജൻ,അക്ബർ ഷാ, കല്ലിയോട് ഭുവനേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.