തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവള നടത്തിപ്പ് ഏറ്റെടുക്കാനുള്ള ലേലത്തിൽ പങ്കെടുക്കാൻ സംസ്ഥാന സർക്കാർ മുടക്കിയത് 2.36 കോടി രൂപ. പ്രോജക്ട് തയ്യാറാക്കാൻ കെ.പി.എം.ജി കൺസൾട്ടൻസിക്ക് ഒന്നരക്കോടി നൽകി. പ്രൊഫഷണൽ ഫീസായി സിറിൾ അമർചന്ദ് മംഗൽദാസ് എന്ന നിയമ സ്ഥാപനത്തിനു നൽകിയത് 55,39,522 രൂപ. ലേലത്തിനു മുന്നോടിയായുള്ള പരസ്യങ്ങൾക്ക് 5,77,752 രൂപ ചെലവായി. എയർപോർട്ട് അതോറിറ്റി ഒഫ് ഇന്ത്യയുടെ ലേല നടപടികൾക്കുള്ള ചെലവ് 7,78,800 രൂപ. ബാങ്ക് ഗ്യാരണ്ടികൾക്ക് കമ്മിഷൻ ഇനത്തിൽ 7,83,030 രൂപയും സ്റ്റാമ്പ് പേപ്പർ ഉൾപ്പടെ മറ്റു ചെലവുകൾക്ക് 2,34,135 രൂപയുമായിരുന്നു ചെലവ്.