llb

തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ ലാ കോളേജുകളിലേക്ക് പഞ്ചവത്സര എൽ എൽ.ബി പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. നാല് ഗവ.കോളേജുകളിലേക്കും ഏഴ് സ്വാശ്രയ കോളേജുകളിലേക്കുമാണ് ഈ അലോട്ട്മെന്റ്.

അലോട്ട്മെന്റ് ലഭിച്ചവർ 26ന് വൈകിട്ട് നാലിനകം വെർച്വൽ പ്രവേശനം നേടണം. പ്രവേശനം നേടാത്തവരുടെ എല്ലാ ഓപ്ഷനുകളും റദ്ദാക്കും. വിദ്യാർത്ഥികൾ കോളേജുകളിൽ നേരിട്ട് ഹാജരാവേണ്ടതില്ല. രണ്ടാംഘട്ട അലോട്ട്മെന്റ് വിവരങ്ങൾ പിന്നീട് അറിയിക്കും. ഗവ. കോളേജുകളിൽ കൂടുതൽ സീറ്റുകൾ അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങുമ്പോൾ രണ്ടാം അലോട്ട്മെന്റിൽ ആ സീറ്റുകൾ ഉൾപ്പെടുത്തും. ഹെൽപ്പ് ലൈൻ- 0471 2525300