തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ക്ഷേത്രങ്ങളിൽ ഇന്ന് പൂജകൾ മാത്രമായി വിനായക ചതുർത്ഥി ആഘോഷിക്കും. മഹാഗണപതി ഭഗവാന്റെ ജന്മദിനമാണ് ചിങ്ങത്തിലെ വെളുത്തപക്ഷത്തിലെ വിനായക ചതുർത്ഥി. ഗണേശ പൂജയ്ക്ക് ഏറ്റവും ഉത്തമമായ ദിവസവും ഇന്നാണ്. ക്ഷേത്രങ്ങളിലെല്ലാം ആരാധനയ്ക്ക് നിയന്ത്രണമുണ്ട്. പഴവങ്ങാടി മഹാഗണപതി ക്ഷേത്രത്തിൽ ഭക്തർക്ക് പ്രവേശനമില്ല. ക്ഷേത്രമതിലിലെ കവാടം തുറന്നിരിക്കും. അവിടെ നിന്നു വണങ്ങാം.