തിരുവനന്തപുരം: വിമാനത്താവളത്തിന്റെ ടെൻഡറിൽ പങ്കെടുക്കാൻ 2.13 കോടി രൂപ കൺസൽട്ടൻസിക്കു മാത്രം സംസ്ഥാന സർക്കാർ നൽകിയതായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു.
ഇതു സംബന്ധിച്ച് കെ.എസ്. ഐ.ഡി.സിയിൽ നിന്നു ലഭിച്ച വിവരാവകാശ രേഖകളും സുരേന്ദ്രൻ ഫെയ്സ് ബുക്കിൽ കുറിച്ചു. ബഹുരാഷ്ട്ര കൺസൾട്ടിംഗ് കമ്പനിയായ കെ.പി.എം.ജിക്ക് കൺസൾട്ടിംഗ് ഫീസായി 1.57 കോടിയും ടെൻഡർ സംബന്ധിച്ച പ്രൊഫഷണൽ ഫീസായി സിറിൾ അമർചന്ദ് മംഗൾദാസിന് 55.3 9ലക്ഷവും നൽകി. മുഖ്യമന്ത്രി വെറുതെയല്ല ബഹളം വയ്ക്കുന്നത്. കരാർ തരപ്പെട്ടിരുന്നെങ്കിൽ പിണറായി വിജയൻ വിമാനത്താവളം തന്നെ വിഴുങ്ങിക്കളയുമായിരുന്നു -സുരേന്ദ്രൻ പറഞ്ഞു.