പാലോട്: നന്ദിയോട് പച്ച പൗവ്വത്തൂരിലെ തങ്കൻ എന്ന കർഷകന്റെ പച്ചക്കറി കൃഷി സാമൂഹ്യവിരുദ്ധർ നശിപ്പിച്ചു. എകദേശം 30 സെന്റ് കൃഷിയിടത്തിലെ പയർചെടികൾ കഴിഞ്ഞ ദിവസം രാത്രിയിൽ പിഴുതിടുകയാണുണ്ടായത്. ഓണം ലക്ഷ്യമാക്കി കൃഷി ചെയ്തിരുന്ന തങ്കൻ ഇതോടെ ആകെ തകർന്ന നിലയിലായി. കൃഷി നശിപ്പിച്ചുവെന്ന് സംശയിക്കുന്ന വ്യക്തിയുടെ പേര് വിവരങ്ങൾ ഉൾപ്പെടെ പാലോട് പോലിസിൽ പരാതി നൽകിയിട്ടുണ്ട്. കൃഷിഉദ്യോഗസ്ഥർ, വാർഡ് മെമ്പർ നന്ദിയോട് സതീശൻ, എന്നിവർ കൃഷിയിടം സന്ദർശിച്ച് നഷ്ടം വിലയിരുത്തി. ഏകദേശം പതിനായിരം രൂപക്കുമേൽ സാമ്പത്തിക നഷ്ടം കണക്കാക്കിയിട്ടുണ്ട്. 40 കൊല്ലമായി കൃഷി ഉപജീവന മാർഗ്ഗമാക്കിയിരുന്ന തങ്കന്റെ ഓണക്കാല സ്വപനങ്ങളാണ് തകർത്തെറിയപ്പെട്ടത്. പ്രതികളെ അറസ്റ്റു ചെയ്യാൻ പാലോട് പോലീസിൽ നിന്നും എത്രയും വേഗത്തിലുള്ള നടപടികൾ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.