മലയിൻകീഴ്: മഠത്തിങ്ങൽക്കരയിൽ പശുഫാമിലെ മാലിന്യ ഒഴുക്ക് പ്രദേശവാസികളെ ദുരിതത്തിലാക്കിയിട്ട് വർഷങ്ങളായി. പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ച് രേഖാമൂലം നിർദേശങ്ങൾ നൽകിയെങ്കിലും
മാലിന്യ ഒഴുക്കിന് പരഹാരമായിട്ടില്ല. സ്വകാര്യ വ്യക്തിയുടെ ഫാമിൽ നിന്ന് പുറത്തേക്ക് വിടുന്ന മാലിന്യം ഒഴുകി എത്തുന്നത് സമീപത്തെ വീടുകളിലാണ്. പശുഫാമിലെ മാലിന്യ സംഭരണ കുഴി നിറഞ്ഞതാണ് മാലിന്യം പുറത്തേക്ക് ഒഴുകാൻ കാരണം. നിരവധി കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന ഇവിടെ മാലിന്യ നീക്കം നടത്തണ
മെന്ന് റസിഡന്റ്സ് അസോസിയേഷൻ ഉൾപ്പെടെയുള്ളവർ സ്വകാര്യ വ്യക്തിയെ അറിയിച്ചെങ്കിലും യാതൊരു ഫലവുമുണ്ടായിട്ടില്ല. ദർഗന്ധം സഹിക്കാനാകാതെ സമീപവാസിയായ മഠത്തിങ്ങൽക്കര പ്രദീപ് ആരോഗ്യവകുപ്പ്
മന്ത്രിക്കും മലയിൻകീഴ് പഞ്ചായത്ത്, ആരോഗ്യവകുപ്പ് എന്നിവർക്കും ഒരുവർഷം മുൻപ് രേഖാമൂലം പരാതി നൽകിയെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. പഞ്ചായത്ത്
തുടർ നടപടികളുണ്ടായിട്ടില്ല. ഒലിച്ചിറ
പശുക്കളുള്ള ഈ ഫാമിൽ നിന്ന് മാലിന്യം ഒഴുക്കി വിടുന്ന വിവരം വാർഡ് അംഗം ഉൾപ്പെടെയുള്ളവരെ അറിയിച്ചെങ്കിലും പ്രശ്നത്തിന് പരിഹാരമായില്ല. ദുർഗന്ധം സഹിച്ചും കുടിവെള്ളമില്ലാതെയും നരകയാതനയിലാണ് പ്രദേശവാസികൾ. മഠത്തിങ്ങൽക്കരയിലെ ഉയർന്ന സ്ഥലത്താണ് പശുഫാം സ്ഥിതി ചെയ്യുന്നത്. ഫാമിലെ മാലിന്യം പുറത്തേക്ക് ഒഴുക്കിവിടാതെ സ്വന്തം പുരയിടത്തിൽ ശേഖരിച്ച് നിറുത്തുകയോ ഫാം തൽസ്ഥാനത്ത് നിന്ന് മാറ്റുകയോ വേണ മെന്നതാണ് നാട്ടുകാരുടെ ആവശ്യം. ആരോഗ്യവകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ച് അടിയന്തര നടപടി സ്വീകരിക്കണ മെന്ന ആവശ്യം ശക്തമായിട്ടുണ്ട്.